തിരുവനന്തപുരം: ചോറിനൊപ്പം വിളമ്പിയ മട്ടണ്‍കറി കുറഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിയുടെ അക്രമം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഉദ്യോഗസ്ഥരെ പ്രതി കൈയേറ്റം ചെയ്തത്. ആക്രമണത്തില്‍ വയനാട് സ്വദേശി ഫൈജാസിനെതിരെ കേസെടുത്തു. ഇയാള്‍ മയക്കുമരുന്ന് കേസിലെ പ്രതിയാണ്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഊണിനൊപ്പം വിളമ്പിയ മട്ടണ്‍കറി കുറഞ്ഞു പോയി എന്ന് പറഞ്ഞ് ഡെപ്യൂട്ടി ജയിലറേയും മറ്റ് ഉദ്യോഗസ്ഥരേയും ഇയാള്‍ കൈയേറ്റം ചെയ്യുകയായിരുന്നു.
ശനിയാഴ്ച സാധാരണ ജയിലില്‍ ഊണിനൊപ്പം മട്ടണ്‍ കറിയാണ്. ഒരാള്‍ക്ക് 100 ഗ്രാം കറി വീതമാണ് നല്‍കുക.
ഇതിന്റെ അളവ് കുറഞ്ഞു പോയി എന്നു പറഞ്ഞ് ജയിലിന്റെ ടവറിന്റെ മുകളില്‍ കയറി ഫൈജാസ് ബഹളമുണ്ടാക്കുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പരാക്രമം.






