Hot Posts

6/recent/ticker-posts

മോക്ക ചുഴലിക്കാറ്റ്; കേരളത്തില്‍ മഴയ്ക്ക് സാധ്യത




തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായേക്കും. ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കുമിത്. 


ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോക്ക’ എന്നായിരിക്കും പേര്. ന്യൂനമർദ സ്വാധീനം കാരണം കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ടിന് വയനാട്ടിലും ഒമ്പതിന് എറണാകുളത്തും ഇടുക്കിയിലും മഞ്ഞ മുന്നറിയിപ്പ് നൽകി.



ശനിയാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടും. 




ഇത് തിങ്കളാഴ്ചയോടെ ശക്തിപ്രാപിക്കും. ഇത് വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി വടക്കോട്ട് സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.

Reactions