കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിനാചരണം നടത്തും. അജിമോൾ പള്ളിക്കുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും.
വികാരി ഫാ.സ്കറിയ വേകത്താനം തൊഴിലാളി ദിന സന്ദേശം നൽകും. ജിബിൻ കോഴിക്കോട്ട്, അഭിലാഷ് കോഴിക്കോട്ട്, സിജുമോൻ കരിഞ്ഞാങ്കൽ, ബിജു ഞള്ളായിൽ തുടങ്ങിയവർ പ്രസംഗിക്കും.
സിബി പെരുംപുഴയിൽ, സിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, സാബു വാദ്യാനത്തിൽ, ബാബു വാദ്യാനത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





