Hot Posts

6/recent/ticker-posts

മസ്ക് ഒഴിയുന്നു; ട്വിറ്റർ സിഇഒ ആകാൻ ലിൻഡ യാക്കറിനോ




സാൻഫ്രാൻസിസ്കോ: സമൂഹ മാധ്യമമായ ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഉടമസ്ഥനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് വിരമിക്കുന്നു. എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേർസൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആണ് പുതിയ സിഇഒ. ആറാഴ്ചയ്ക്കുള്ളിൽ ലിൻഡ ചുമതലയേൽക്കും.


ഒക്ടോബറിൽ 44 ബില്യൻ യുഎസ് ഡോളർ മുടക്കി ട്വിറ്റർ വാങ്ങിയതിനു പിന്നാലെയാണ് മസ്ക് സിഇഒ സ്ഥാനത്തെത്തിയത്. ഇനിമുതൽ എക്സിക്യൂട്ടീവ് ചെയർ, സിടിഒ എന്ന പദവിയിൽ തുടരുമെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു.





കഴിഞ്ഞ മാസം മയാമിയിൽ ഒരു കോൺഫറൻസിനിടെ യാക്കറിനോയും മസ്കും കണ്ടിരുന്നു. അതേസമയം, വാർത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചില്ല.




Reactions