നാമെല്ലാം മുടിയുടെ കാര്യത്തില്‍ വളരെയധികം ജാഗ്രത പുലര്‍ത്തുന്നവരാണ്. പതിവിലും കൂടുതലായി മുടി കൊഴിഞ്ഞാല്‍ എല്ലാവരും ടെന്‍ഷനിലാകും. സൗന്ദര്യ സംരക്ഷണത്തിന്റെ കാതലായ ഭാഗമാണ് മുടി സംരക്ഷണം എന്ന് നിസംശയം പറയാം.
ഇക്കാലത്ത് സർവ സാധാരണമായ ഒന്നാണ് മുടി കൊഴിച്ചിൽ. ഉറങ്ങി എണീക്കുമ്പോള്‍ തലയിണയില്‍ അധികം മുടി കണ്ടാലോ,ചീകുമ്പോള്‍ കുറച്ചധികം മുടി പൊട്ടി വരുന്നത് കാണുമ്പോഴെല്ലാം നാം ആശങ്കയിലാകും.
മുടി കൊഴിച്ചില്‍ കൂടുതലാകുമ്പോള്‍ നാം ആദ്യം തന്നെ ആന്റി ഹെയര്‍ ഫാള്‍ ഷാംപൂ ,മറ്റു ഹെയര്‍ മാസ്‌കുകള്‍ എന്നിവയ്ക്ക് പിന്നാലെ പായും. എന്നാലും പലപ്പോഴും യാതൊരു പ്രയോജനവും ഉണ്ടാകില്ല.
എന്തുകൊണ്ട് കരിംജീരക എണ്ണ..എങ്ങനെ ഉപയോഗിക്കാം
നമ്മുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു അത്ഭുത എണ്ണയാണ് കരിം ജീരക എണ്ണ എന്ന് പറയാം . മുടിയുടെ കേടുപാടുകള്‍ പരിഹരിച്ചു കറുത്ത, ഇടതൂര്‍ന്ന മുടി ലഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. പൊടി, സൂര്യപ്രകാശം, ചൂട്, വരള്‍ച്ച ഇതെല്ലം നമ്മുടെ മുടിയെ മങ്ങിയതും നിര്‍ജ്ജീവവുമാക്കും. കരിംജീരക എണ്ണ കൊണ്ട് തലയോട്ടിയെ നന്നായി മസാജ് ചെയ്താല്‍ ഇവയെല്ലാം പരിഹരിക്കാനാകും.
ഫാറ്റി അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ് കരിംജീരകം. അതിനാല്‍ കരിംജീരക എണ്ണ ഓരോ മുടിയിഴകളിലും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് വരണ്ട, പരുക്കനായ എണ്ണമയമുള്ള മുടിയാണെങ്കില്‍ കരിംജീരക എണ്ണ ഉപയോഗിച്ച് മസാജ് ചെയ്ത് രണ്ടു മണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതിയാകും.





