Hot Posts

6/recent/ticker-posts

യുഡിഎഫ് കോട്ടയം ജില്ല നേതൃയോഗം മെയ് 12 വെള്ളിയാഴ്ച




കോട്ടയം: ഇടതു സർക്കാരിന്റെ  ജനദ്രോഹ ദുർഭരണത്തിന്റെ രണ്ടാം വാർഷിക  ദിനത്തിനെതിരായി മെയ് 20ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളപ്പിൽ സമര പരിപാടി സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സനും പങ്കെടുക്കുന്ന യുഡിഎഫ് കോട്ടയം ജില്ലാതല നേതൃയോഗം മെയ് 12 വെള്ളിയാഴ്ച്ച വൈകുന്നേരം 4ന് കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ ചേരും.


പരിപാടിയിൽ യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കളും, യുഡിഎഫിന്റെ നിയോജകമണ്ഡലം-മണ്ഡലം നേതാക്കളും, പോഷക സംഘടനയുടെ സംസ്ഥാന-ജില്ലാ ഭാരവാഹികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു അറിയിച്ചു.


യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ, മുൻ മന്ത്രി കെ.സി.ജോസഫ്, മുൻ എം.പി. ജോയി എബ്രാഹം, മുൻ എം.എൽ.എ, ജോസഫ് വാഴക്കൻ, കേരള ഡെമോക്രാറ്റിക്ക് പാർട്ടി സംസ്ഥാന പ്രസിഡൻറ് സലിം പി.മാത്യു,ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്,  മുസ്ലിം ലീഗ് ജില്ല സെക്രട്ടറി റഫീക്ക് മണിമല,  നാഷ്ണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റ്റി. ജോസഫ്, ആർ എസ് പി ജില്ലാ സെക്രട്ടറി റ്റി.സി. അരുൺ , കേരളാ ഡെമോക്രറ്റിക്ക് പാർട്ടി ജില്ലാ പ്രസിഡന്റ് നീണ്ടൂർ പ്രകാശ്, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി, ജെഎസ്എസ് ജില്ലാ സെക്രട്ടറി മദൻലാൽ, സിഎംപി ജില്ലാ സെക്രട്ടറി എൻ.ഐ. മത്തായി, യുഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന്  
യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ എന്നിവർ അറിയിച്ചു.




Reactions