കൊല്ലം: ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം, കെജിഎംഒഎ എന്നീ സംഘടനകള്‍ 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടു മണിവരെയാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു.
അത്യാഹിത വിഭാഗം ഒഴികെ മുഴുവൻ ഡോക്ടർമാരും 24 മണിക്കൂർ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിൽ വെച്ച് തീരുമാനിക്കും. കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
പ്രവിത്താനം എംകെഎം ആശുപത്രിയിൽ പുതിയതായി ഒപി ചീട്ട് നല്കില്ല
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസുകാർ നോക്കി നിൽക്കേ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന്(ബുധനാഴ്ച) പുതിയതായി ഒരു ഡോക്ടർക്കും ഒപി ചീട്ട് നല്കുന്നതല്ലെന്ന് പ്രവിത്താനം എംകെഎം ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.






