Hot Posts

6/recent/ticker-posts

സ്കൂൾ ഉച്ചഭക്ഷണത്തിന് വാഴക്കുലകൾ നല്കി വിദ്യാർത്ഥികൾ




ചെമ്മലമറ്റം: സ്കൂൾ ഉച്ച ഭക്ഷണത്തിന് നാടൻ വാഴ കുലകൾ നല്കി വിദ്യാർത്ഥികൾ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂൾ വർഷാ ആരംഭത്തിൽ തന്നെ ഉച്ച ഭക്ഷണത്തിന് നാടൻ വാഴക്കുലകൾ നല്കിയത്. കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കൃഷി ചെയ്ത വിവിധ ഇനം വാഴ കുലകളാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായത്.

ഞാലിപൂവൻ, പാളയം കോടൻ, റൊബസ്റ്റാ തുടങ്ങി വിവിധ ഇനം വാഴകൾ കൃഷി തോട്ടത്തിൽ ഉണ്ട്. അവിയൽ സാമ്പാർ തോരൻ തുടങ്ങി വിവിധ വിഭവങ്ങൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തോടപ്പം നല്കുന്നുണ്ട്.



ഹെഡ് മാസ്റ്റർ സാബു മാത്യു, ജിജി ജോസഫ്, പ്രിയമോൾ വി.സി ജോജി മാത്യു ജോർജ് സി.തോമസ് സെബാസ്റ്റ്യൻ മാത്യു സിനുജോസഫ് ഷാജി കോട്ടയിൽ എന്നിവർ വിളവെടുപ്പ് മഹോൽസവത്തിന് നേതൃത്വം നല്കി.







Reactions