ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന് സ്കോളർഷിപ്പ്, നോട്ട് ബുക്ക്, എന്നീ സ്നേഹോപഹാരങ്ങളുമായി അരുവിത്തുറ ലയൺസ് ക്ലബ്ബ് അംഗങ്ങളായ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേർന്നു. എം.ഡി .സി.എം.എസ് ഹൈസ്കൂളിന് സ്നേഹോപഹാരവുമായി അരുവിത്തുറ ലയൺസ് ക്ലബ്ബ് അംഗങ്ങളായ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് മാതൃകയായി.
ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് പ്രൊഫ.കുര്യാച്ചൻ ജോർജ്ജ്,ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഇലക്ട് അരുൺ കുളമ്പള്ളിൽ, സെക്രട്ടറി ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളാപ്പാണി എന്നിവർ ചേർന്ന് സ്കൂളിന് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയായ പ്രൊഫ. റോയ് തോമസ് കടപ്ലാക്കൽ 50000 രൂപയുടെ സ്കൂൾ പ്ലാറ്റിനം ജൂബിലിയ്ക്കായി പ്രത്യേക വികസന ഫണ്ടും, 50000 രൂപയുടെ കെ.എസ് തോമസ് കടപ്ലാക്കൽ എൻഡോവ് മെൻറും നൽകി.
റ്റിറ്റോ റ്റി. തെക്കേൽ, മനേഷ് കല്ലറയ്ക്കൽ,ജോർജ്ജ് കുട്ടി, ജോബി പുലയം പറമ്പിൽ എന്നിവർ ചേർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ടുബുക്കുകളും നൽകി. സ്കൂൾ ലോക്കൽ മാനേജർ, ബിഷപ്പ് സെക്രട്ടറി റവ. മാക്സിൻ ജോൺ അദ്ധ്യക്ഷനായിരുന്നു. പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ മറിയാമ്മ ഫെർണാണ്ടസ് പച്ചക്കറി വിത്തുകൾ നൽകി നിർവഹിച്ചു.
മേലുകാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് ,വാർഡ് മെമ്പർ, ഡെൻസി ബിജു ,ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ ബെസ്റ്റ് കോ-ഓർഡിനേറ്റർ അവാർഡ് ജേതാവ് ഓ എസ് എ ട്രഷററും & ലയൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്ററുമായ സിബി പ്ലാത്തോട്ടം, ബേക്കർ ഡേൽ ചർച്ച് വാർഡൻ ജോർജ്ജ് കുട്ടി പി.ജെ,എന്നിവർ ആശംസകൾ അർപ്പിച്ചു.
ജോസഫ് മാത്യു കാരുവേലിൽ, ഷാജി തല നാട് ,സ്റ്റാൻലി മാത്യു തട്ടാപ്പറമ്പിൽ, ബോർഡ് മെമ്പർ മനോജ് റ്റി.ബെഞ്ചമിൻ, എന്നിവർ പങ്കെടുത്തു. തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിന് ലയൺസ് ക്ലബ്ബ് അംഗങ്ങൾ വിശ്ശാല അടുക്കള സാമഗ്രികളും നൽകി. ഇടമറുക് സെൻ്റ് ആൻ്റണീസ് യു പി സ്കൂളിന് 25000 രൂപയും സ്കൂൾ ഭിത്തിയിൽ വർണചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള തുകയും നൽകി.ഹെഡ്മിസ്ട്രസ്, മിനിമോൾ ഡാനിയേൽ, സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജ്ജ്
റിബേക്ക എം ഐ, എന്നിവർ നേതൃത്വം നൽകി.







