Hot Posts

6/recent/ticker-posts

കേരള കോണ്‍ (എം) നേതാവ് പി.എം.ജോണ്‍ പൊടിമറ്റം നിര്യാതനായി


പാലാ: കേരള കോണ്‍.(എം) മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി അംഗവും നഗരസഭാ ഇരുപത്തി ആറാം വാര്‍ഡ് പ്രസിഡണ്ടുമായ പുത്തന്‍പള്ളികുന്ന് പൊടിമറ്റത്തില്‍ പി.എം.ജോണ്‍ (73) നിര്യാതനായി. സ്റ്റീല്‍ ഇന്‍ഡ്യാ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മുന്‍ ജീവനക്കാരനായിരുന്നു.



പാലാ സെ.തോമസ് കത്തീഡ്രല്‍ ചര്‍ച്ച് യോഗ പ്രതിനിധി, പാലാ ജൂബിലി തിരുനാള്‍ കമ്മിറ്റി അംഗം, എ.കെ.സി.സി കമ്മിറ്റി അംഗവും വെള്ളാപ്പാട് ഐശ്വര്യ സ്വാശ്രയ സംഘം സംഘാടകനുമായിരുന്നു.

ഭാര്യ: ആനീസ് മുളക്കുളം പെരുംപിള്ളില്‍ കുടുംബാംഗം. മക്കള്‍: അജേഷ് (അയര്‍ലണ്ട് ), അനുജ ജോണ്‍, പി.എം.ജോണിന്റെ നിര്യാണത്തില്‍ കേരള കോണ്‍' (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, മന്ത്രി റോഷി അഗസ്ത്യന്‍, കേ.കോണ്‍ - (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.


മുനിസിപ്പല്‍ ടൗണ്‍ മണ്ഡലം കമ്മററി യോഗവും അനുശോചനം രേഖപ്പെടുത്തി. ബിജു പാലൂപടവന്‍ അദ്ധ്യക്ഷത വഹിച്ചു. ടോബിന്‍' കെ.അലക്‌സ്, ആന്റോ പടിഞ്ഞാറേക്കര ,ബിജി ജോജോ, ലീന സണ്ണി, ബൈജു കൊല്ലം പറമ്പില്‍, വി.ടി.ജോസഫ്, ജോസുകുട്ടി പൂവേലി, ജയ്‌സണ്‍മാന്തോട്ടം, ബോസ് നെടുംപാല കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.



Reactions