Hot Posts

6/recent/ticker-posts

കാരുണ്യസ്പർശം: സ്നേഹാലയത്തിന് റെഫ്രിജ്രറ്റർ സമ്മാനിച്ചു


പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ  കാരുണ്യസ്പർശം പദ്ധതിക്കു പാലായിൽ തുടക്കമായി. ഇതിൻ്റെ ഭാഗമായി സ്നേഹഗിരി സിസ്റ്റേഴ്സ് നടത്തുന്ന  കരൂർ സ്നേഹാലയത്തിന് റെഫ്രിജേറ്റർ, കമ്മോഡ്, ഗ്ലൂക്കോമീറ്റർ മുതലായവ സമ്മാനിച്ചു. 



പദ്ധതിയുടെ ഉദ്ഘാടനം സ്നേഹാലയം മദർ സി ജോസ്മിതയ്ക്കു റെഫ്രിജേറ്റർ കൈമാറി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ആക്സിസ് ബാങ്ക് പാലാ ശാഖ മാനേജർ ജെയ്സൺ തോമസ് വല്ലടി, സിസ്റ്റർ ഷെറിൻ മേരി, സിസ്റ്റർ ഗ്രേസ് ലിൻ എന്നിവർ പ്രസംഗിച്ചു. 


കുറവിലങ്ങാട് ദേവമാതാ കോളജ് 93-96 ബീകോം ബാച്ചിൻ്റെ സഹകരണത്തോടെയാണ് സാമിഗ്രികൾ സമാഹരിച്ചത്. വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കാരുണ്യ സ്ഥാപനങ്ങൾക്കു അവശ്യ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് കാരുണ്യസ്പർശം പദ്ധതിയെന്ന് സെക്രട്ടറി സുമിത കോര പറഞ്ഞു.



Reactions