ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണലിൻ്റെ 2023- 24 ലെ പ്രധാന പ്രോജക്ടിൽ ഒന്നായ ഡയാലിസിസ് കിറ്റിന്റെ വിതരണ ഉദ്ഘാടനം Ln.റോയി ഫ്രാൻസിസ് സ്പോൺസർ ചെയ്തത് ജൂലൈ 13 വ്യാഴം രാവിലെ 9- ന് കാർമ്മൽ മെഡിക്കൽ സെന്ററിൽ, ലയൺസ് ക്ലബ് കൊല്ലപ്പള്ളിയുടെ പ്രസിഡന്റ് ജോണി വലിയകുന്നേലിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എംജെഎഫ് Ln.ബിനോ ഐ കോശ്ശി കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
പ്രസ്തുത സമ്മേളനത്തിൽ പാലാ നഗരസഭയുടെ ചെയർമാൻ ജോസിൻ ബിനോ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു.
പ്രസ്തുത യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും ഡിസ്ട്രിക്ട് കോഡിനേറ്റർ മോഹനൻ പിള്ളയും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ലയൺസ് ക്ലബ് അംഗങ്ങളും, ഡോക്ടർമാരും, സിസ്റ്റേഴ്സ്, ആശുപത്രി ജീവനക്കാരും പങ്കെടുത്തു. പരിപാടിക്ക് ശേഷം രാവിലെ 11.30 ന് മൂലമറ്റം ബിഷപ്പ് വയലിൽ മെഡിക്കൽ സെന്ററിലും കിറ്റുകൾ വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.







