Hot Posts

6/recent/ticker-posts

'ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്': ഈരാറ്റുപേട്ടയിൽ പ്രഥമാധ്യാപക ശില്പശാല നടത്തി


ഈരാറ്റുപേട്ട: പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി 'ഫ്യൂച്ചർ സ്റ്റാർ എഡ്യുക്കേഷൻ പ്രൊജക്റ്റിന്റെ' നേതൃത്വത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും,  മാർഗ്ഗരേഖ നിർണയിക്കുന്നതിനുമായി മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രഥമ അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർക്കുള ശില്പശാല ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. 



അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫ്യൂച്ചർ സ്റ്റാർ ഡയറക്ടർ ഡോ.ആൻസി ജോസഫ്, സെക്രട്ടറി സുജ എം.ജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാകേഷ് ഇ.റ്റി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി സി.എം, പ്രിൻസിപ്പൽ ഷൈജു റ്റി.എസ്, മോട്ടിവേഷണൽ സ്പീക്കർ ജോർജ് കരുണക്കൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എ ഇബ്രാഹിം കുട്ടി, അഭിലാഷ് ജോസഫ്, പ്രിയ ബേബി, ആർ.ധർമ്മ കീർത്തി, ബിനോയ് സി ജോർജ് എന്നിവർ പ്രസംഗിച്ചു.




Reactions