Hot Posts

6/recent/ticker-posts

ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു


ചെമ്മലമറ്റം: ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൽ 2023-24 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും തിടനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. 



പരിപാടികളുടെ ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് പി.സി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം നിർവഹിച്ചു.  



ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി ആൻഡ് അഡ്വൈസർ ബെന്നി കിണറ്റുകര, ലിയോ ക്ലബ് കോർഡിനേറ്ററും ലയൺസ് ക്ലബ് ഓഫ് മാന്നാറിന്റെ പ്രസിഡന്റുമായ സജീവ്  വി.കെ, 



ഈരാറ്റുപേട്ട സെൻട്രൽ ലയൺസ്  ക്ലബ് പ്രസിഡന്റ് സതീഷ് ജോർജ്, ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രലിന്റെ ഭാരവാഹികളായ മാർട്ടിൻ ജോർജ് കണിപറമ്പിൽ, കുര്യാച്ചൻ തൂങ്കുഴി, ജോസഫ് മാത്യു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.



 


Reactions