Hot Posts

6/recent/ticker-posts

പുതുപ്പള്ളിയില്‍ ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു



കോട്ടയം: പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ലിജന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.


ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് ലിജിന്‍ലാല്‍ പത്രിക സമര്‍പ്പിച്ചത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍ലാല്‍.



സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന്. 


എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസ് ബുധനാഴ്ചയും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.







 



 
Reactions