Hot Posts

6/recent/ticker-posts

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കൃഷിസദസ് നടത്തി



കർഷക ദിനത്തിൽ പ്രാദേശിക  കർഷകനെയും മികച്ച കാർഷിക പ്രവർത്തനം നടത്തിയ വിദ്യാർത്ഥിനിയേയും ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ആദരിച്ചു. സമ്മേളനം സ്കൂൾ മാനേജർ റവ. ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. 


ഹെഡ്മാസ്റ്റർ സാബു മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്കൂൾ ഏർപ്പെടുത്തിയ കാർഷിക രത്നം പുരസ്കാരം ജോൺ ബോസ്കോ കാക്കനാടിന് നൽകി ആദരിക്കുകയും തുടർന്ന് അദ്ദേഹം കൃഷി അറിവുകൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു. 



സ്കൂൾ അഗ്രി മാസ്റ്റർ അവാർഡ് ജേതാവ് അലീന ബിജോയെയും ചടങ്ങിൽ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് ജിജി ജോസഫ് വെട്ടത്തേൽ, അധ്യാപകരായ ജിജി ജോസഫ്, അജു ജോർജ്, സിനു ജോസഫ്, ഫ്രാൻസിസ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.









 



 
Reactions