Hot Posts

6/recent/ticker-posts

അയ്യപ്പഭക്തരുടെ ബസ് റോഡിൽനിന്ന് തെന്നിമാറി! ഒഴിവായത് വൻ അപകടം

മാറിക -  രാമപുരം റോഡിൽ കുണിഞ്ഞിക്കു (Kuninji ) സമീപം  പന്തയ്ക്ക വളവിൽ ആണ് ആന്ധ്രപ്രദേശിൽ നിന്നും വന്ന അയ്യപ്പഭക്തരുടെ ബസ്  അപകടത്തിൽപ്പെട്ടത്. തലനാരിഴക്കാണ് ബസ് മറിയാതെ രക്ഷപെട്ടത്. ഈ റോഡിലെ നിരന്തരം അപകടം നടക്കുന്ന ഒരു വളവാണിത്. 

ശബരിമല സീസണിൽ   (ഗൂഗിൾ മാപ്പ് ഇട്ടുകഴിഞ്ഞാൽ)   മൂവാറ്റുപുഴയിൽ നിന്നും പാലായ്ക്ക് മൂവാറ്റുപുഴ     ആരക്കുഴ - പണ്ടപ്പിള്ളി - മാറിക - കുണിഞ്ഞി -  രാമപുരം -  പാലാ  എന്നിങ്ങനെ ഈ വഴിയാണ് കാണിക്കുന്നത്. എന്നാൽ ഈ വഴി അപകടകരവും വളരെ വീതി കുറഞ്ഞതുമാണ്. ശബരിമല സീസണിൽ നിരവധി വലിയ വാഹനങ്ങൾ ഇതുവഴി കടന്നു വരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.


ശബരിമല സീസണിൽ അന്യസംസ്ഥാന വാഹനങ്ങൾ കൂടുതലായി വരുന്നതിനാൽ വിവിധ ഭാഷകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Reactions