Hot Posts

6/recent/ticker-posts

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ആൾമാറാട്ട പരാതിയും


യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആൾമാറാട്ടത്തിനും പോലീസ് കേസെടുത്തു. തന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ വോട്ട് ചെയ്തതായി അഡ്വ.ജുവൈസ് മുഹമ്മദ് നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ പരാതിയും പരിശോധിക്കും.


പരാതിയുടെ വിശദാംശങ്ങൾ ഇലക്ഷൻ സെർവറിൽ നിന്ന് ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു. താൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടില്ലെന്നാണ് അഡ്വ.ജുവൈസ് മുഹമ്മദ് ആരോപിക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം കോൺഗ്രസിന് ആകെ നാണക്കേടാക്കിയതിന് പിന്നാലെയാണ് ആൾമാറാട്ട ആരോപണം കൂടി വരുന്നത്.







Reactions