Hot Posts

6/recent/ticker-posts

ഭരണങ്ങാനത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം 8 പേർക്ക് പരിക്ക്


പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വന്ന ക്രിസ്റ്റിൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി 8:45 ഓടെ ആയിരുന്നു അപകടം.




കനത്ത മഴയിൽ നനഞ്ഞു കിടന്ന റോഡിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഇടതുവശത്തെ മതിലിൽ ഇടിച്ച ശേഷം പിൻവശം കറങ്ങി റോഡിൽ രണ്ട് തവണ മലക്കം മറിഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേരിഗിരി ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുൻപിൽ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആറുപേരെ സമീപത്തെ മേരിഗിരി ആശുപത്രിയിലും രണ്ടുപേരെ പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.


Reactions