Hot Posts

6/recent/ticker-posts

നിസ്സാരക്കാരനല്ല ജെ.എൻ.1; സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ ഉയരുന്നു; കരുതൽ തുടരണം



സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വ്യാപനശേഷി കൂടുതലുള്ള ജെ.എൻ.-1 ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് രണ്ടുമരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് നിരക്കുകൾ കൂടുതലാണെന്നാണ് കേന്ദ്രആരോ​ഗ്യ മന്ത്രാലയം അറിയിച്ചത്. 

ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ വകഭേ​​ദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രോ​ഗപ്രതിരോധശേഷി കുറയ്ക്കുകയും അതേസമയം വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണ് ജെ.എൻ.വൺ ഉപവകഭേദം. ചൈനയുൾപ്പെടെയുള്ള പലരാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.


ജെ.എൻ.1 വകഭേദത്തിന് മനുഷ്യരുടെ പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് സി.ഡി.സി. (Centers for Disease Control and Prevention) വ്യക്തമാക്കിയത്. മഞ്ഞുകാലങ്ങളിൽ ശ്വാസകോശസംബന്ധമായ രോ​ഗങ്ങൾ കൂടുന്നതിനാൽ തന്നെ രോ​ഗവ്യാപനവും കൂടുതലായിരിക്കും. പുതുതായുണ്ടാകുന്ന അഞ്ചിലൊന്നു കോവിഡ് കേസുകൾക്കും പിന്നിൽ ഈ വൈറസാണെന്നാണ് സി.ഡി.സി. പറയുന്നത്.

കോവി‍ഡ് വകഭേദത്തിന് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുകയാണെന്ന് സി.ഡി.സി.യുടെ ഡയറക്ടറായ മാൻഡി കോഹെൻ പറയുന്നു. ഈ വർഷം ഓ​ഗസ്റ്റിലാണ് കോവിഡ് വകഭേദത്തിലെ ഏറ്റവും വലിയ മാറ്റമായ BA.2.86-ന് നാം സാക്ഷ്യം വഹിച്ചത്. ആ വകഭേദത്തിന്റെ മറ്റൊരു ശാഖയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.



ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി

കേരളത്തിൽ ജെ.എൻ.1 ഉപവകഭേദം കണ്ടെത്തിയതിൽ ആശങ്ക വേണ്ട കാര്യമില്ലെന്നാണ് ആരോ​ഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയത്. മാസങ്ങൾക്കു മുമ്പ് സിം​ഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങ്ങിന് വിധേയരാക്കിയപ്പോൾ ഈ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നുവെന്നും ഇന്ത്യയുടെ മറ്റുഭാ​ഗങ്ങളിൽ നേരത്തേയുള്ളതാണെന്നും മന്ത്രി അറിയിച്ചു. സൂക്ഷ്മമായി നിലവിലെ സാ​ഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അനുബന്ധരോ​ഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറയുകയുണ്ടായി.

ഞായറാഴ്ച്ച മാത്രം രാജ്യത്ത്335 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,701 ആയി. ഇന്ത്യയുടെ നിലവിലെ കേസുകളുടെ തോത് 4.50 കോടിയും മരണനിരക്ക് 5,33,316-മാണ്.


ജാ​ഗ്രത തുടരണമെന്ന് ലോകാരോ​ഗ്യസംഘടന

കോവിഡ് കേസുകളും ശ്വാസകോശസംബന്ധമായ രോ​ഗങ്ങളും പടരുന്ന പശ്ചാത്തലത്തിൽ ലോകാരോ​ഗ്യസംഘടനയും കരുതൽ തുടരണമെന്ന് അറിയിക്കുന്നുണ്ട്. വൈറസ് ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയും വ്യതിയാനം സംഭവിക്കുകയുമാണ്. രാജ്യങ്ങൾ സൂക്ഷ്മമായ നിരീക്ഷണം തുടരണമെന്നും ലോകാരോ​ഗ്യസംഘടന പറയുന്നുണ്ട്.

നിലവിലെ വിവിധ രോ​ഗങ്ങളുടെ വ്യാപനത്തിനു പിന്നിലെ കാരണത്തേക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധമാർ​ഗങ്ങളേക്കുറിച്ചും ലോകാരോ​ഗ്യസംഘടനയുടെ കോവിഡ് വിഭാ​ഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് പങ്കുവച്ചു. ഒന്നിലധികം രോ​ഗകാരികളാണ് ലോകത്താകെയുള്ള നിലവിലെ ശ്വാസകോശരോ​ഗങ്ങളുടെ വർധനവിനു പിന്നിൽ. കോവിഡ്, ഫ്ലൂ, റൈനോവൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ, സാർസ് കോവ്-2 തുടങ്ങിയവ കൂടിക്കൊണ്ടിരിക്കുകയാണ്.

Reactions