ആലുവ: ജനസേവ ശിശുഭവൻ ചെയർമാനായി ജോസ് മാവേലി, പ്രസിഡന്റായി അഡ്വ.ചാർളി പോൾ എന്നിവരെ തെരഞ്ഞെടുത്തു. ഇന്ദിര ശബരിനാഥാണ് ജനറൽ സെക്രട്ടറി.
എം.സി ലൂക്കാ- ട്രഷറർ, പി.സി കുഞ്ഞുമോൻ- വൈസ് പ്രസിഡന്റ്, മേഴ്സി മിനു- ജോയിന്റ് സെക്രട്ടറി, വി.മണി, കെ.ഒ ക്ലാരമ്മ- മാനേജിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുഖ്യ രക്ഷാധികാരിയായി പത്മശ്രീ ഡോ.ടോണി ഫെർണാണ്ടസ്, രക്ഷാധികാരികളായി സിനിമാ താരം കവിയൂർ പൊന്നമ്മ, ഡോ.സി.എം ഹൈദരാലി, വൈസ് ചെയർമാനായി കെ.ജെ ജോസഫ്, കൺവീനറായി ജോബി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.





