തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിലേക്ക് ഓവർസീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള സിവിൽ എൻജിനീയറിങ്ങിൽ B-Tech/Diploma/ITI സർട്ടിഫിക്കറ്റ് യോഗ്യതയുള്ള വ്യക്തികളിൽ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ തെരഞ്ഞെടുക്കുന്നു.
യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും പകർപ്പുകളുമായി 29/ 12/ 2023 തീയതി 10.30 എ.എം ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.





