Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ മന്നം ജയന്തി ആഘോഷം ജനുവരി 5 ന്



മൂലമറ്റം: കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 147- മത് ജന്മദിന ആഘോഷം നടത്തുന്നു. ജനുവരി 5 വൈകിട്ട് 4 30ന് തിരുവല്ല വൈ.എം.സി ഹാളിൽ ചേരുന്ന സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.  

വേദി സംസ്ഥാന പ്രസിഡണ്ട് ഡോ.വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. പാർട്ടി നേതാക്കളായ ടി.ഒ.എബ്രഹാം, എൻ.എം.രാജു, സജി അലക്സ്, അംബിക മോഹൻ, സംസ്കാര ദേവി ഭാരവാഹികളായ അഡ്വ.മനോജ് മാത്യു, 

രാജു കുന്നക്കാട്, ഡോ.അലക്സ് മാത്യു, സോമൻ താമരച്ചാലിൽ എന്നിവർ ആശംസകൾ നേരുമെന്ന് ഇടുക്കി ജില്ലാ പ്രസിഡണ്ട് റോയി ജെ കല്ലറങ്ങാട്ട് അറിയിച്ചു.   


Reactions