Hot Posts

6/recent/ticker-posts

മഹാകവി പ്രവിത്താനം പി.എം ദേവസ്യ സ്മാരക കവിത രചനമത്സരം ഇന്ന് പ്രവിത്താനത്ത്



പാലാ: മഹാകവി പ്രവിത്താനം പി.എം ദേവസ്യ സ്മാരക മൂന്നാമത് അഖിലകേരള കവിത രചന മത്സരം ഇന്ന് (ജനുവരി 5) ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് പ്രവിത്താനം സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ ഹാളിൽ നടക്കും. പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായാണ് മത്സരം നടക്കുക.  

സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോർജ് വേളൂപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിക്കും. മത്സരത്തിൽ ഒന്നാം സ്ഥാനമായി കെ.എം ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും മൂവായിരം രൂപ ക്യാഷ് അവാർഡും 

രണ്ടാം സ്ഥാനമായി പി.വി ജോസഫ് പുള്ളിക്കാട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടായിരം രൂപ ക്യാഷ് അവാർഡും മൂന്നാം സമ്മാനമായി വി.ഒ ഔസേപ്പ് വട്ടപ്പലം മെമ്മോറിയൽ ആയിരത്തി അഞ്ഞൂറ് രൂപ ക്യാഷ് അവാർഡും നൽകും.




Reactions