Hot Posts

6/recent/ticker-posts

മേസ്തിരിപടി - ചൂണ്ടി പാലം കൈവരിയുടെയും അപ്പ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നടന്നു



തീക്കോയി: പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ ആസ്‌തിവികസന ഫണ്ടിൽനിന്നും 3 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ചൂണ്ടി - മേസ്‌തിരിപ്പടി പാലത്തിന്റെ കൈവരിയുടെയും അപ്പ്രോച്ച് റോഡിന്റെയും ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു.

മേസ്‌തിരിപ്പടി പാലം ജംഗ്ഷനിൽ വച്ച് നടന്ന പരിപാടിയിൽ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർ സിബി രഘുനാഥ്, സി.പി.ഐ (എം) തീക്കോയി ലോക്കൽ സെക്രട്ടറി ഐസക്, കേരള കോൺഗ്രസ് തീക്കോയി മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ പുല്ലാട്ട്, 

തലനാട് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് കൺവീനർ പി.എസ്.ബാബു, സി.പി.ഐ (എം) തലനാട് ലോക്കൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ്, തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ, തലനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷെമീല ഹനീഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Reactions