Hot Posts

6/recent/ticker-posts

പാലാ നഗരസഭാ സ്റ്റേഡിയം ഇനി പ്രകാശപൂരിതമാകും



പാലാ: പാലാ നഗരസഭാ സ്‌റ്റേഡിയം ഇനി പ്രകാശപൂരിതമാകും. മാണി സി കാപ്പൻ എംഎൽഎ അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചു ഇലക്ട്രിഫിക്കേഷൻ നടത്താൻ സർക്കാർ അനുവദിച്ചതോടെയാണ് സ്റ്റേഡിയം പ്രകാശപൂരിതമാകുന്നത്.  

ഈ പദ്ധതിക്ക് പ്രത്യേക അനുമതി വേണമെന്ന ജില്ലാ കളക്ടർ ശിപാർശ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ എംഎൽഎ പ്രത്യേക താത്പര്യമെടുത്ത് പദ്ധതിക്ക് അനുമതി നേടുകയായിരുന്നു. 

പദ്ധതിക്കായി തുക അനുവദിക്കുകയും സർക്കാരിൽ നിന്നും അനുമതി നേടുകയും ചെയ്ത മാണി സി കാപ്പനെ പാലായിലെ കായിക പ്രേമികളും കായിക താരങ്ങളും അഭിനന്ദിച്ചു. 


Reactions