Hot Posts

6/recent/ticker-posts

പാലാ ചെത്തിമറ്റം അംഗൻവാടിയിൽ 'കുരുന്നില' വിതരണം ചെയ്തു



പാലാ: ശാസ്ത്ര സാഹിത്യ പരിഷത്ത് 61ാം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കോട്ടയത്ത് നടക്കുന്നതിന്റെ മുന്നോടിയായി പാലാ ചെത്തിമറ്റം 11-ആം വാർഡ് അംഗൻവാടിയിൽ പഠന സഹായ പുസ്തക സഞ്ചി കുരുന്നില വിതരണം നടത്തി. അംഗൻവാടി കെട്ടിടത്തിൽ നടന്ന യോഗത്തിൽ പാലാ മേഖലാ കമ്മറ്റി സെക്രട്ടറി സതീശ് കുമാർ എൻ.എസ് അദ്ധ്യഷത വഹിച്ചു.



റസിസൻസ് അസ്സോസിയേഷൻ സെക്രട്ടറി കണ്ണൻ വിജയ വിലാസം സ്വാഗതം ആശംസിച്ചു. മുൻ മുനിസ്സിപ്പൽ കൗൺസില്ലറും, റസിസൻസ് അസ്സോസ്സിയേഷൻ രക്ഷാധികാരിയുമായ ചെറിയാൻ സി കാപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പരിഷത്ത് നിർവ്വാഹക സമിതി അംഗം സനൽകുമാർ ആർ മുഖ്യപ്രഭാഷണം നടത്തി. 





അംഗൻവാടി ടീച്ചർ അബിക, ചെറിയാൻ സി കാപ്പനിൽ നിന്നും കുരുന്നില ഏറ്റുവാങ്ങി. ആശംസകൾ നേർന്നു കൊണ്ട് ജോർജ്ജ് കരണക്കൻ (റസി അസ്സോ മുൻ സെക്രട്ടറി), ബാബു ഐപ്പൻ പറമ്പിൽ കുന്നേൽ എന്നിവർ സംസാരിച്ചു.


Reactions