Hot Posts

6/recent/ticker-posts

ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പത്ര വിതരണം നടത്തി

കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ കൊഴുവനാലിലെ വിവിധ സ്കൂളുകളായ  ഗവണ്മെന്റ് എൽ. പി സ്കൂളിൽ കേരള കൗമുദിയും, സെന്റ് ജോൺ നെഫ്യൂസിയൻസ് ഹയർ സെക്കന്ററി സ്കൂൾ, ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ ദീപിക ദിനപത്രവും വിതരണം ചെയ്തു. 


പരിപാടിയുടെ ഉത്ഘാടനം കൊഴുവനാൽ ഗവണ്മെന്റ് എൽ. പി സ്കൂളിലും, സെന്റ് ജോൺ നെഫ്യൂസിയൻസ് ഹയർ സെക്കന്ററി സ്കൂളിലും ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും, കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈ സ്കൂളിൽ സ്കൂൾ മാനേജർ റവ: ഫാദർ ജോസഫ് മണ്ണനാലിലും ഉത്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ് മാസ്റ്റർമാരായ യമുനാദേവി സന്തോഷും, സോണി തോമസും, റെജി സെബാസ്റ്റ്യനും പ്രോഗ്രാമുകൾക്ക് അധ്യക്ഷത വഹിച്ചു. ലയൺ ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റവും, ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസും, ലയൺ മെമ്പർമാരായ മാത്യു തോമസും, പി എ എബ്രഹവും, കൊഴുവനാൽ ഗവണ്മെന്റ് എൽ. പി സ്കൂൾ പി ടി എ പ്രസിഡന്റ് ജോബി മാനുവേൽ, കേരള കൗമുദി സർക്കുലേഷൻ മാനേജർ എ. ആർ. ലെനിൻ മോൻ സീനിയർ റിപ്പോർട്ടർ സുനിൽ പാലാ തുടങ്ങിയവർ പങ്കെടുത്തു.

Reactions