Hot Posts

6/recent/ticker-posts

ചരിത്രം കുറിച്ച് പാലാ മഹാത്മാഗാന്ധി ഗവ എച്ച് എസ് എസ് കായികോത്സവം

പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട് ഡേ 'കായികോത്സവം 2024' ആഘോഷിച്ചു. മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റ് ചെയർമാൻ ഷാജു വി തുരുതേൽ സല്യൂട്ട് സ്വീകരിച്ചു. ബൈജു കൊല്ലംപറമ്പിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പതാക ഉയർത്തി. 


തുടർന്ന് നടന്ന സമ്മേളനത്തിൽ പി റ്റി എ വൈസ് പ്രസിഡന്റ് ജീമോൻ ആർ അധ്യക്ഷത വഹിക്കുകയും മുനിസിപ്പൽ ചെയർമാൻ ഷാജു വി.തുരുത്തെൽ കായികമേള ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പൽ വിദ്യ സ്വാഗതം ആശംസിച്ചു. 

മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ, മുൻ ഡിജിപി ജേക്കബ് തോപ്പൻസ്, റിട്ട. കായിക അധ്യാപകൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ എച്ച് എം ശ്രീകല കെ നന്ദി അറിയിച്ചു. കായികമേളയ്ക്ക് സുനിൽ കെ റ്റി, അനിൽ സെബാസ്റ്റ്യൻ എന്നീ അധ്യാപകർ നേതൃത്വം നൽകി.



Reactions