Hot Posts

6/recent/ticker-posts

പഞ്ചാരിമേളം അരങ്ങേറ്റം പ്രൗഡ ഗംഭീരമായി ഒഴയ്ക്കാട്ടുകാവ് ക്ഷേത്ര സന്നിധിയിൽ നടന്നു

ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീ ക്ഷേത്ര സന്നിധിയിൽ നവചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി ഏഴാച്ചേരിയുടെയും ശ്രീകൃഷ്ണവാദ്യ കലാപീഠം ഭരണങ്ങാനത്തിന്റെയും ആഭിമുഖ്യത്തിൽ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ച 15 വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം പ്രൗഡ ഗംഭീരമായ ജന സദസ്സിനെ സാക്ഷിയാക്കി നടന്നു. 
ചെണ്ട അഭ്യസിച്ച വിദ്യാർത്ഥികളെയും ഗുരു അരുൺ അമ്പാറയെയും ശ്രീകൃഷ്ണ വാദ്യ കലാപീഠവും, നവചേതന സൊസൈറ്റി ഭാരവാഹികളും, ഏഴാച്ചേരി NSS കരയോഗവും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. രാഷ്ട്രീയ സമുദായിക സംസ്‍കാരിക രംഗത്തെ പ്രമുഖർ പരുപാടിയിൽ പങ്കെടുത്തു.


Reactions