Hot Posts

6/recent/ticker-posts

പാലാ, രാമപുരം ഉപജില്ല 'കായികോത്സവം 2024' പാലാ സ്റേറഡിയത്തിൽ ആരംഭിച്ചു

പാലാ: പാലാ, രാമപുരം ഉപജില്ലാ കായികോത്സവം പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ ആരംഭിച്ചു. നൂറ് കണക്കിന് കുരുന്ന് കായിക താരങ്ങളാണ് വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്നത്. പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ പതാക ഉയർത്തി കായിക ഉത്സവം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എഇഒ) ഷൈല ബി സ്വാഗതം ആശംസിച്ചു.
സജി കെ ബി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാമപുരം AEO), ഷിബുമോൻ ജോർജ് (സെക്രട്ടറി, എച്ച് എം ഫോറം പാലാ), സിജോ ജോസഫ് (സെക്രട്ടറി, പാലാ ഉപജില്ലാ സ്പോർട്ട് ഗെയിംസ് അസോസിയേഷൻ), ജിബി തോമസ് (സെക്രട്ടറി, രാമപുരം ഉപജില്ലാ സ്പോർട്ട് ഗെയിംസ് അസോസിയേഷൻ) തുടങ്ങിയവർ പ്രസംഗിച്ചു. കായിക ഉത്സവം 15 ന് സമാപിക്കും.


Reactions