Hot Posts

6/recent/ticker-posts

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പാലാ-ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവര്‍ പോണാട് തേനംമാക്കല്‍ ലാസറിനെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പാലാ ടൗണില്‍നിന്നു പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ കേസെടുത്തു. മദ്യപിച്ച് ബസ് ഓടിക്കുന്നവരെ പിടികൂടണമെന്ന മേലധികാരികളുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്.
Reactions