Hot Posts

6/recent/ticker-posts

പുനര്‍ജനിയജ്ഞം

മീനച്ചിലാറിന്റെ നൈര്‍മല്യം വീണ്ടെടുക്കാനായി വിവിധ സംഘടനകള്‍ ഒന്നിക്കുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കോട്ടയം ജില്ലാ പഞ്ചായത്ത്, മീനച്ചിലാര്‍ സംരക്ഷണസമിതി, മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണു മീനച്ചിലാറിന്റെ പുനര്‍ജനിയജ്ഞം നടപ്പിലാക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ഈരാറ്റുപേട്ട, ളാലം, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, തീക്കോയി മുതല്‍ തിരുവാര്‍പ്പ് വരെയുള്ള ഇരുപത്തിരണ്ടു പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 2 ന് രാവിലെ ഒമ്പതിന് ഉദ്ഘാടനം നടത്തപ്പെടും.

Reactions