Hot Posts

6/recent/ticker-posts

രാജ്യത്ത് 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് കോവിഡ് ബാധ


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,088 പേര്‍ക്കാണ് പുതിയതായ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 148 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമായി. 40.37 ശതമാനമാണ് രോഗമുക്തി നിരക്ക്.  

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷമായി ഉയര്‍ന്നു. 3,583 പേരാണ് കോവിഡ് മൂലം മരിച്ചത്. 48,534 പേര്‍ രോഗമുക്തി നേടി. അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച മാത്രം 2,345 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 41,642 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മരണ സംഖ്യ 1454 ആയി.

രോഗികളുടെ എണ്ണത്തില്‍ തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 13,967 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തത്. 94 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 12,905 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. 773 പേര്‍ മരിച്ചു. രാജ്യതലസ്ഥാനത്ത് 11,659 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 194 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 5,567 പേര്‍ രോഗമുക്തരായി.







Reactions