Hot Posts

6/recent/ticker-posts

ഗ്ലാമറസ് ലുക്കില്‍ അര്‍ച്ചന കവി !!! ഫോട്ടോഷൂട്ട് വൈറല്‍



ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് അര്‍ച്ചന കവി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് താരം പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. അല്പം ഗ്ലാമറസ് താരം ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്.



കഴിഞ്ഞ ദിവസവും താരം ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. അതില്‍ നിന്നും ഒരുപടി കൂടി ഉയര്‍ന്നിട്ടുള്ള പുതിയ ചിത്രങ്ങള്‍ ആണ് ഇവ. വീട്ടിനുള്ളില്‍ വച്ചു തന്നെയാണ് മനോഹരമായി ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. മനേക മുരളിയാണ് ക്യാമറയ്ക്ക് പിന്നില്‍. വിവാഹ ശേഷം താരം സിനിമയില്‍ അത്ര സജീവമല്ലയ വെബ്‌സീരിസില്‍ അഭിനയിച്ച് താരം ഒരു തിരിച്ച് വരവ് നടത്തിയിരുന്നു. പക്ഷെ സിനിമയിലേക്ക് ഇപ്പോള്‍ കടന്നു വരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.



ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയായിരുന്നു അര്‍ച്ചനയുടെ ആദ്യ  അരങ്ങേറ്റ ചിത്രം. പിന്നീട് മമ്മി ആന്റ് മീ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടി. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ താരം ഇതിനുമുന്‍പും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിട്ടുണ്ട്. നീല താമരയ്ക്ക് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷം അര്‍ച്ചനയ്ക്ക് പിന്നീട് മലയാളത്തില്‍ ലഭിച്ചിരുന്നില്ല.




Reactions