Hot Posts

6/recent/ticker-posts

ഞാന്‍ കെട്ടാന്‍ മുട്ടി നില്‍ക്കുവല്ല !!! ഓണ്‍ലൈന്‍ ആങ്ങളമാരുടെ വായടപ്പിച്ച് അനുശ്രീ



ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് അനുശ്രീ അരങ്ങേറ്റം കുറിച്ചത്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് ലാല്‍ജോസ്  ചിത്രത്തിലെ നായികയെ തെരഞ്ഞെടുത്തത്. പിന്നീട് മലയാളത്തിലെ യുവ നായികമാരില്‍ ശ്രദ്ധേയ ആവുകയായിരുന്നു അനുശ്രീ. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ വളരെയധികം സജീവമായ അനുശ്രീ സ്വന്തം നാടായ കമുകുംചേരിയിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

രസകരമായ കുറിപ്പുകളും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ സഹോദരന്‍ തലയില്‍ എണ്ണ തേക്കുന്ന ഒരു ചിത്രം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു . പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുകയും നിരവധി സ്ത്രീ വിരുദ്ധതയും അശ്ലീലത നിറഞ്ഞ കമന്റുകള്‍ നിറയുകയും
  ചെയ്തു.




ഇത് ശ്രദ്ദയില്‍ പെട്ടതോടെയാണ് താരം പ്രതികരിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. കല്യാണപ്രായമായി എന്ന് ചിലര്‍ ഓര്‍മപ്പെടുത്തുകയാണ് എന്നും താന്‍ കെട്ടാന്‍ മുട്ടി മുട്ടി നില്‍ക്കുവല്ലെന്നും കല്യാണം കഴിച്ചാല്‍ ഡിവോഴ്‌സ് എപ്പോഴാണെന്ന് ചോദ്യമായിരിക്കും എല്ലാവരും ആദ്യം ഉയര്‍ത്തുക എന്നും ഇതിനോടൊന്നും തനിക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും താരം വ്യക്തമാക്കുകയായിരുന്നു. ഇത്തരം പോസ്റ്റുകള്‍ ഇടാന്‍ നാണമില്ലേ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്, ചിലര്‍ പറയുന്നത് താരത്തിന് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഉണ്ടാക്കുന്നത് ഇതൊക്കെ ശുദ്ധ അസംബന്ധമാണെന്നും പറയുന്നുണ്ട് . വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ലൈവ് പ്രതികരണങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്.

Reactions