Hot Posts

6/recent/ticker-posts

ഖത്തറിൽ നിന്നും പാലായ്ക്ക് വരാൻ വിമാനടിക്കറ്റിനു ബുദ്ധിമുട്ടുന്നവർക്കു സഹായവുമായി മാണി സി കാപ്പന്‍ എം എല്‍ എ


പാലാ: ഖത്തറിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങുന്നതിന് വിമാന ടിക്കറ്റ് എടുക്കാൻ നിവൃത്തിയില്ലാത്ത പാലാ നിയോജകമണ്ഡലം നിവാസികൾക്കു പാലാ എം എൽ എ മാണി സി കാപ്പൻ്റെ സഹായഹസ്തം. മാണി സി കാപ്പൻ്റെ ഖത്തറിലുള്ള വ്യവസായി സുഹൃത്താണ് അർഹരായുള്ളവർക്കായി വിമാന ടിക്കറ്റിനുള്ള പണം മുടക്കുന്നത്. ഖത്തറിൽ നിന്നും മാണി സി കാപ്പനെ ഫോണിൽ വിളിച്ചാണ്  സുഹൃത്ത് ഇക്കാര്യം വാഗ്ദാനം ചെയ്തത്.

വിമാന ടിക്കറ്റെടുക്കാൻ നിവൃത്തിയില്ലാതെ സാമ്പത്തികമായി വിഷമിക്കുന്ന ആളുകൾക്കാണ് സൗജന്യമായി ടിക്കറ്റെടുത്ത് നൽകുന്നത്.

ആവശ്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് മാണി സി കാപ്പൻ്റെ പ്രസ് സെക്രട്ടറി എബി ജെ ജോസിൻ്റെ  9447702117 എന്ന നമ്പരിൽ ബന്ധപ്പെടണം.

നാട്ടിലേക്ക് വരവെ തമിഴ്നാട്ടിലെ കരൂരിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കു ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിവരം അറിഞ്ഞയുടൻ അപകടസ്ഥലത്തുള്ളവരുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു. സംസ്ഥാന സർക്കാർ തമിഴ്നാടു സർക്കാരുമായി ബന്ധപ്പെട്ടു അടിയന്തിര നടപടികൾ സ്വീകരിച്ചതായും എം എൽ എ അറിയിച്ചു.

Reactions