ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയ നായകനായിരുന്നു ജയറാം. നിരവധി വേഷങ്ങളിലുടെ താരം പ്രേക്ഷക മനസ്സില്‍ ഇടം നേടി. ജയറാമിനെ കൂടാതെ, ദിലീപ് ജനപ്രിയനായതും തന്റെ കഥാപാത്രങ്ങളിലെ വ്യത്യസ്ഥത കൊണ്ടുതന്നെയാണ്. ഇപ്പോഴിതാ, ദിലീപിനെ പറ്റി ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ജയറാം അഭിനയിക്കണ്ട ചില വേഷങ്ങള്‍ ദിലീപ് തട്ടിയെടുത്തെനായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ഇതേപറ്റി എല്ലാം മനസ്സു തുറന്നിരിക്കുകയാണ് ജയറാമിപ്പോള്‍.
മുന്‍പ് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 'ജയറാമിന് വേണ്ടി കരുതിവെച്ച ചില വേഷങ്ങള്‍ ദിലീപ് കൊണ്ടുപോയതോ' എന്ന അവതാരകന്റെ ചോദ്യത്തിന് ജയറാമിന്‍ന്റെ മറുപടി ഇതായിരുന്നു.
ദിലീപ് ചെയ്യുന്ന വേഷങ്ങള്‍ ഒരിക്കലും ഞാന്‍ ചെയ്താല്‍ നന്നാവില്ല. അത് അവന്റെ ബോഡി സ്‌ട്രെക്ച്ചറും മറ്റും അങ്ങനെയാണ്. അവന്റെ കഷ്ടപ്പാടും കാര്യങ്ങളും ഒക്കെയാണ് അതിന്റെ പിന്നിലുളളത്. സ്വന്തമായി എന്തെങ്കിലുമൊക്കെ നേടാന്‍ അവന്‍ നല്ലതു പോലെ കഷ്ടപ്പെടുമെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കുമപ്പുറം സൗഹ്യദം കാത്തുസുക്ഷിക്കുന്നവരാണ് ഇരുവരും
