Hot Posts

6/recent/ticker-posts

രാജ്യത്ത് റിപ്പോ നിരക്ക് കുറച്ചു, മൊറോട്ടോറിയം 3 മാസത്തേക്ക് നീട്ടി റിസര്‍വ് ബാങ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് പണ ലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവു വരുത്തി. ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

കൂടാതെ വായ്പ മൊറോട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. റിവേഴ്സ് റീപോ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് 3.35 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്. എട്ടുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചു. നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

2020-21ലെ വളര്‍ച്ച നെഗറ്റീവിലെത്തും. കയറ്റുമതി 30 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഉള്ളത്. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. ജൂണിലായിരുന്നു പണവായ്പ നയയോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.



Reactions