മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രൻ മാസ് ലുക്കിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മസിലും പെരുപ്പിച്ച് ടി ഷർട്ടുമിട്ട് ‘ഹോളിവുഡ്’ ലുക്കിലാണ് ജയചന്ദ്രൻ ചിത്രം പോസ്റ്റ് ചെയ്തത്. വസ്ത്രധാരണത്തിലും സ്‌റ്റൈലിലും എന്നും തന്റേതായ രീതി പിന്തുടരുന്ന താരം വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കാറുണ്ട്. ആരാധകർക്കിടയിൽ പുതിയ ലുക്കിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ആർക്കും അനുകരിക്കാൻ തോന്നുന്നതാണ് ജയചന്ദ്രന്റെ വസ്ത്രധാരണമെന്ന് ആളുകൾ കമന്റ് ചെയ്യുന്നു. രസകരമായ കമന്റുകളോട് കൂടി ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
