സിനിമയിലും സീരിയലിലും കഴിവ് തെളിയിച്ച് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് താരമാണ് ദിവ്യ പ്രഭ. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ടേക്ക് ഓഫിലേയും തമാശയിലേയുമെല്ലാം മികച്ച പ്രകടനങ്ങളിലൂടെ ദിവ്യ ആരാധകരുടെ കൈയ്യടി നേടിയിരുന്നു. വിനയ് നായകനായി എത്തിയ
തമാശയിലെ മൂന്ന് നായികമാരിലൊരാളായിരുന്നു ദിവ്യയും.
താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ദ നേടിയിരുന്നു. മിനിസ്‌ക്രീന്‍ സീരിയലുകളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു അതിലൂടെ ദിവ്യയ്ക്ക് സംസ്ഥാന പുരസ്‌കാരമടക്കം നേടിക്കൊടുത്തിരുന്നു. പൊതുവെ നാടന്‍ വേഷങ്ങളില്‍ മറ്റുമാണ് ദിവ്യ എത്താറുള്ളത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം കിടിലന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ.് താരം തന്നെയാണ് തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പൊതുവെ നാടന്‍ ലുക്കില്‍ കാണുന്ന ദിവ്യയെ മോഡേണ്‍ ലുക്കില്‍ കണ്ടപ്പോള്‍ ആരാധകര്‍ ശരിക്കും അമ്പരന്നിരുന്നു. എല്ലാ വേഷവും താരത്ത് ഇണങുമെന്നും ആരാധകര്‍ കമന്റുകള്‍ നല്‍കുകയാണ്.
പാര്‍വതി നായികയായി എത്തിയ ടേക്ക് ഓഫിലൂടെ കൈയ്യടി നേടിയ ദിവ്യ തമാശയിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു. മഞ്ജു നായികയായി എത്തിയ പ്രതി പൂവന്‍കോഴി, മാലിക്ക് തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഫഹദ് നായകനാകുന്ന മാലിക്കിന്റെ ചിത്രീകരണം നടന്നുവരികയാണ്.

