Hot Posts

6/recent/ticker-posts

അദ്ദേഹത്തെ കോമാളിയെന്ന് പലരും വിളിക്കാറുണ്ട്


ദാരിദ്ര്യത്തിന്റെ ചുറ്റുപാടില്‍ നിന്നും ശ്രീധന്യ നേടിയെടുത്തത് സിവിൽ സർവീസ്  എന്ന സ്വപ്നമായിരുന്നു. വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ  ശ്രീധന്യയെ  തേടി രാഹുൽ ഗാന്ധിയും ഗവർണറും സര്‍ക്കാരും അടക്കം  അഭിനന്ദനം അറിയിച്ചു. പിന്നീട് ശ്രീധന്യ കടന്നു വന്ന വഴികളിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ  തരംഗമായിരുന്നു. ഇതിലൂടെയാണ് എല്ലാവരും  ശ്രീധന്യയുടെ വീടിന്റെ ശോചനീയാവസ്ഥ മനസിലാകുന്നത്. കിടക്കാനൊരു നല്ല കട്ടിലോ പുസ്തകങ്ങൾ അടുക്കിവെയ്ക്കാൻ ഒരു ഷെൽഫോ ഒന്നും തന്നെ ആ ചെറിയ കുടിലിൽ ഇല്ലായിരുന്നു.

ശ്രീധന്യയുടെ വീടിന്റെ ചുറ്റുപാടുകള്‍  മനസിലാക്കിയാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്. വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോൾ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെൽഫും  കസേരകളും വാങ്ങി നൽകിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. മറ്റാർക്കും ചിന്തിക്കാന്‍  കഴിയാത്തത് സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യ സ്‌നേഹിയ്ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞു. താനൊരു കോടിശ്വരൻ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് താൻ ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഒരു വീട്ടിലേയ്ക്ക് ആവശ്യമുളള സാധനങ്ങള്‍ ചോദിച്ചറിഞ്ഞ് അപ്പോള്‍ തന്നെ വാങ്ങി നല്‍കി.

ഒരുപാട് പേർ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ആദ്യമായെരാള്‍, പറഞ്ഞപ്പോള്‍ തന്നെ സാധനങ്ങളുമായി എത്തിയത്.അത്ഭുതമുളവാക്കിയെന്നും അദ്ദേഹത്തോട് അതീവ നന്ദിയുണ്ടെന്നും ശ്രീധന്യയുടെ അച്ഛനും പറയുന്നു. സ്വന്തം താല്‍പര്യവും പണവും സമയവും ചിലവഴിച്ച് മറ്റാരേയും ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്തു ജീവിക്കുന്ന അദ്ദേഹത്തെ കോമാളിയെന്ന് പലരും വിളിക്കാറുണ്ട്. എന്നാല്‍ തന്റെ സമ്പാധ്യത്തിന്റെ  വലിയ ഒരു പങ്കും പാവങ്ങള്‍ക്കായി ചിലവഴിക്കുന്ന അദ്ദേഹത്തെ നമ്മള്‍ ഒരോരുത്തരും പല താരങ്ങളും മാതൃകയാക്കുകയാണ് വേണ്ടത്. 


Reactions