Hot Posts

6/recent/ticker-posts

കോവിഡ് രോഗികളില്‍ വന്‍ വര്‍ധന; തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1286 പുതിയ കേസുകള്‍



ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം തമിഴ്‌നാട്ടില്‍ കുതിച്ചുയരുന്നു. 1286 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 25,872 ആയി ഉയര്‍ന്നു. 11 പേരാണ് ഇന്ന് മരിച്ചത്. 208 പേര്‍ ഇതുവരെ തമിഴ്നാട്ടില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 14,316 പേര്‍ രോഗമുക്തരായി. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 2,560 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,860 ആയി ഉയര്‍ന്നു. 122 പേര്‍ ഇന്ന് മരിച്ചു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2587 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 57 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 

Reactions