Hot Posts

6/recent/ticker-posts

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു


നിലമ്പൂർ : 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയി മടങ്ങിയെത്തിയ സംഘത്തിലൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. സിനിമ സംഘത്തോടൊപ്പം ഭാഷാസഹായിയായി പോയിരുന്ന മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പറയുന്നു.

മെയ് 22നാണ് പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയുമടക്കമുള്ളവരുടെ സംഘം കേരളത്തിലെത്തിയത്. മടങ്ങിയെത്തിയ സംഘം ക്വാറന്റൈനിൽ ആണ്.

'ആടുജീവിത'ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ജോർദാനിൽ നിന്നും മെയ് 22ന് കേരളത്തിലെത്തിയ ശേഷം ക്വാറന്റൈനിൽ ആയിരുന്ന നടൻ പൃഥ്വിരാജ് ഇന്നലെ കോവിഡ് 19 പരിശോധന ഫലം പങ്കുവെച്ചിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മാത്രമേ വീട്ടിലേക്ക് തിരിക്കുന്നുള്ളൂ എന്നും പൃഥ്വി പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ആഴ്ചയിലെ ക്വാറന്റൈൻ ദിനങ്ങൾ.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി സംഘം ജോർദാനിൽ എത്തിയപ്പോഴാണ് ലോകം മുഴുവൻ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്.  തുടർന്ന് സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. കുറച്ച് ദിവസം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും ചിത്രീകരണം പൂർത്തിയാക്കി. ജോർദാനിൽ കർഫ്യൂ ഇളവ് നൽകിയതോടെയാണ് ഷൂട്ടിംഗ് പൂർത്തീകരിക്കാൻ സാധിച്ചത്.

ബെന്യാമിന്റെ 'ആടുജീവിതം' ആസ്പദമാക്കിയുള്ള സിനിമയാണ് ബ്ലെസിയുടെ സംവിധാനത്തിൽ വരുന്ന 'ആടുജീവിതം'. ഏറെ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് ബെന്യാമിന്റെ 'ആടുജീവിതം'.

Reactions