Hot Posts

6/recent/ticker-posts

ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. മാണ്ഡവാലിയിലെ പാര്‍ക്കിനു സമീപത്തു വച്ചാണ് സംഭവം. രാഹുല്‍ നഗര്‍ എന്നയാളാണ് കൊല്ലപ്പെടുന്നത്.

ഇരുചക്രവാഹനത്തില എത്തിയ അക്രമികള്‍ നിറയൊഴിച്ച ശേഷം സംഭവസ്ഥലത്തു നിന്നു കടന്നുകളയുകയായിരുന്നു. നാലു വെടിയുണ്ടകള്‍ രാഹുലിന്റെ ശരീരത്തില്‍ കൊണ്ടു.

2017-ല്‍ വിനോദ് നഗര്‍ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച രാഹുല്‍, തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ബിജെപിയില്‍ ചേര്‍ന്നിരുന്നതായി ബിജെപി പ്രാദേശിക നേതൃത്വം അവകാശപ്പെട്ടു.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഇയാള്‍ മുമ്പ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി മാണ്ഡിവാലി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


Reactions