ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,000 കടന്നു. 24 മണിക്കൂറിനിടെ 312 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 14,011 ആയി ഉയർന്നു. 14,933 കേസുകളാണ് ഏറ്റവും പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,40,215 ആയി. 1,78,014 രാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 2,48,190 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മാത്രം 3,721 പേർക്ക് രോഗം ബാധിക്കുകയും 62 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1,35,796 ആയി. 6,283 പേർ മരിച്ചു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ രോഗികളുടെ എണ്ണം 62,655 ആയി. 2,233 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 62,087 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 794 പേർ ഇവിടെ മരിച്ചു.
