കൊച്ചി: ഇന്ധവിലയില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍. തുടര്‍ച്ചയായ 17-ാം ദിവസവും രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
നിലവില്‍ 80.02 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 75.17 രൂപയിലുമെത്തി. കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
