Hot Posts

6/recent/ticker-posts

24 മണിക്കൂറിനിടെ 2003 മരണം: രാജ്യത്ത് ആകെ മരണം പതിനായിരം കടന്നു



ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്  2003 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ആകെ എണ്ണം 11903 എത്തി. നേരത്തെ രേഖപ്പെടുത്താതിരുന്ന മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതിനാലാണ് മരണസംഖ്യ ഇത്രയധികം വര്‍ധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ 1,55,227 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1,86,935 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,13,445 ആയി. 5,537 പേര്‍ മരിച്ചു. 

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 48,019 ആയി. 528 മരണങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് 44,688 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1,837 പേര്‍ ഇവിടെ മരിച്ചു.


Reactions