Hot Posts

6/recent/ticker-posts

കൊള്ളയടി തുടരുന്നു: രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു



ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കുതിച്ചുയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയും കൂടി. രാജ്യത്ത് തുടര്‍ച്ചയായ 11-ാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. 

ഈ മാസം ഏഴ് മുതല്‍ 17 വരെയുള്ള തീയതിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 6.08 രൂപയും പെട്രോളിന് 6.03 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് ഇന്ധനവില കൂട്ടാന്‍ കാരണമായി പറയുന്നത്.

82 ദിവസത്തെ ഇടവേളക്കു ശേഷം ജൂണ്‍ ഏഴു മുതലാണ് വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍, വില കുത്തനെ കുറഞ്ഞപ്പോള്‍ ഇതിന്റെ ആനുകൂല്യം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയാറായിരുന്നില്ല. 


Reactions