കൊച്ചി: റെക്കോഡുകൾ പഴങ്കഥയാക്കി സ്വർണത്തിന്‍റെ വില കുതിച്ചുയരുന്നു. പവന് 240 രൂപ വർധിച്ച് 35,760 രൂപയാണ് ഇന്നത്തെ വില.
30 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്‍റെ വില ഇപ്പോൾ 4470 രൂപയാണ്. തിങ്കളാഴ്ച സ്വർണത്തിന് റെക്കോഡ് വിലയായി ഉയർന്നെങ്കിലും ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,520 രൂപയിലെത്തിയിരുന്നു.
ഇന്ന് 240 രൂപ വർധിച്ചതോടെ വീണ്ടും സ്വർണത്തിന്‍റെ വില റെക്കോഡുകൾ ഭേദിച്ചിരിക്കുകയാണ്. 16 ദിവസത്തിനിടെ സ്വർണത്തിന് 1600 രൂപയാണ് വർധിച്ചത്.
